Wednesday, February 1, 2012

ആശീര്‍വാദം





കുടുംബയോഗം രക്ഷാധികാരി
നി. വ. ദി. ശ്രീ. ഫീലിപ്പൊസ് മാര്‍ യൌസെബിയോസ് മെത്രാപ്പോലിത്ത

Malankara Orthodox Syrian Church
Catholicate of the East

              PHILIPOSE MAR EUSEBIUS            BASIL HOUSE
              ASSISTANT METROPOLITAN            PATHANAMTHITTA 689645
              DIOCES OF THUMPAMON               KERALA, INDIA


ചരിത്രം സത്യാധിഷ്ടിതമാണ്, സ്വാര്‍ത്ഥലാഭത്തിനും, വ്യക്തി താല്പര്യങ്ങള്‍ക്കും, താന്‍ ഉള്‍പെടുന്ന ചെറിയ കൂട്ടത്തിന്റെ  താല്പര്യങ്ങള്‍ക്കും അതീതനായി ഉയര്‍ന്നു പോതുവിന്ടെ നന്മയ്ക്കുവേണ്ടി നിര്‍ഭയനായി, നിര്‍വിശങ്കം മുഖം നോക്കാതെ സത്യം മാത്രം കുറിക്കുന്നതിന് ചരിത്രകാരന്‍ കടപ്പെട്ടിരിക്കുന്നു. ചരിത്രകൃതി ഭാവിയില്‍ വരാന്‍ പോകുന്ന തലമുരയ്ക്കുവേണ്ടിയും കൂടിയാണ്, നിലവിലിരിക്കുന്ന സമുഹത്തിന് വേണ്ടി മാത്രമല്ല. അവാസ്തവ പ്രസ്താവനകള്‍ സമുഹത്തെ കലക്നപ്പെടുതും. അതുകൊണ്ടാണ് ചരിത്രകാരന്‍ സത്യമേ എഴുതാവു എന്ന് വിവേകം ഉള്ളവര്‍ ശഠിക്കുന്നത്.
സത്യവുമായി ബന്ധമില്ലാത്ത ചരിത്രക്രിതികള്‍ പലതും കാണുവാന്‍ ഇടയായതുകൊണ്ട് ഇതു ഇവിടെ കുറിചുവെന്നുമാത്രം.


കേരളീയരെ പൊതുവെയും, മലങ്കര നസ്രാണികളെ പ്രത്യേകിച്ചും; അവര്‍ വേണ്ടത്ര ചരിത്രബോധമില്ലാത്തവര്‍ ആണന്നു പരക്കെ പറയാറുണ്ട്‌. ഒന്നാം നുറ്റാണ്ട് മുതല്‍ ഈ കേരളമണ്ണില്‍ ക്രിസ്തുമതം നിലനില്‍ക്കുന്നു. ഇവുടുത്തെ മണ്ണില്‍ ആഴത്തില്‍ വേരോടി ക്രൈസ്തവവിശ്വാസം ഇവിടെ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്നു. എന്നാല്‍ ഇവിടുത്തെ ക്രൈസ്തവ ജനതയുടെയും  ക്രൈസ്തവ സഭയുടെയും അനിഷേധ്യമായ ചരിത്ര രേഖ എവിടെ? ഇവിടുത്തെ ചരിത്രം മെനഞ്ഞെടുക്കുന്നതിനു പൂര്‍വ കാലം മുതലുള്ള വിദേശ സന്ചാരികലുടയും പില്‍കാലത്ത് വന്നു ചേര്‍ന്ന പാശ്ചാത്യ ശക്തികലുടയും ക്രൈസ്തവ മിഷനരിമാരുടയും സഞ്ചര കുറിപ്പുകളും, രേഖകളും ഓര്മകുറിപ്പുകളും തേടേണ്ടി വരുന്നു. ഇതാണ് നമ്മുടെ ചരിത്ര സംബന്ധമായ പൊതു പശ്ചാത്തലം.



എന്നാല്‍ ദീര്‍ഘമായ ഉറക്കത്തില്‍ നിന്നും ഉണര്ന്നെഴുന്നെട്റ്റ്പോലെ ഈ നൂറ്റാണ്ടില്‍ ഇവിടുത്തെ പല ക്രൈസ്തവ കുടുംബങ്ങളും അവരവരുടെ വേരുകള്‍ കണ്ടെത്തുവാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടതിന്ടെ ഫലമായി നിരവധി കുടുംബചരിത്ര കൃതികള്‍ ചമയ്ക്കപ്പെട്ടു. പരമ്പരാഗതമായി പറഞ്ഞുകേട്ടിട്ടുള്ള കഥകളുടെ അടിസ്ഥാനത്തിലാണ് അവയില്‍ പലതും രചിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ അവകളുടെ ചരിത്ര മൂല്യം അത്രയ്ക്ക് താന്നുപോയി. നൂറ്റാണ്ടുകള്‍ക്കു ശേഷവും പൂര്‍വികന്‍മാരെക്കുറിച്ച് പറഞ്ഞു കേട്ട ഓര്‍മയില്‍ നിന്നും കുത്തി കുറിയ്ക്കുന്ന കാര്യങ്ങള്‍ എല്ലാം ശരിയായിരിക്കനമെന്നില്ലല്ലോ? പല കുടുംബച്ചരിത്രങ്ങളും ഉഹാപോഹങ്ങലുടെ അടിസ്ഥാനത്തില്‍ അവരവരുടെ പ്രാമാണികത്വം ഊതി വീര്‍പ്പിക്കുവാനുള്ള വൃഥാ ശ്രമമായി മാത്രമെ അനുഭവത്തില്‍ കാണുന്നുള്ളൂ. അതില്‍നിന്നും വ്യത്യസ്തമായ നല്ല ചില കുടുംബചരിത്ര കൃതികള്‍ ഉണ്ടായി കാണുവാന്‍ ആഗ്രഹിക്കുന്നു.



ഞാനും അംഗം ആയിക്കുന്ന പേരങ്ങാട്ട് കുടുംബത്തിന്റെ ചരിത്രം പ്രസിദ്ധീകരിക്കുവാന്;‍ ചുമതലപ്പെട്ടവര്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ ആ സത്ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. ഒരു ഉത്തമ ചരിത്ര ഗ്രന്ഥമായി അത് പരിനമിക്കട്ടെ എന്ന് ആശിക്കുന്നു. ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്ന എല്ലാവരെയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു, കുടുംബത്തിന്റെ എല്ലാ ശാഖകളിലും ഭവനങ്ങളിലും ഇതിന്റെ പ്രതികള്‍ എത്തിച്ചേരുമെന്നും അതിന്റെ താളുകളില്‍ നിന്നും അവരവരെ കണ്ടത്തി ലഭിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ അര്‍ത്ഥവത്തായി ജീവിച്ചു കുടുംബമായി സാക്ഷ്യം വഹിക്കുവാന്‍ ഈ ഗ്രന്ഥം സത്പ്രെരണ നല്‍കുമെന്നും ആശിക്കുന്നു.


സ്നേഹവാനായ ദൈവം നമ്മെ ഏവരെയും അനുഗ്രിഹിയ്ക്കട്ടെ!


Feast of Easter, 1986.                                                                   Philipos Mar eusebius Episcopa.



    



























      

No comments:

Post a Comment