Friday, February 3, 2012

കോഴഞ്ചേരി പേരങ്ങാട്ട് കുടുംബം ഒറ്റ നോട്ടത്തില്‍


നിലയ്ക്കല്‍ നിന്നും കടമ്പനാട് വഴി കോഴഞ്ചേരിയില്‍- അതാണ് പേരങ്ങാട്ട് കുടുംബ ചരിത്രം !!! ഏകദേശം രണ്ടായിരം വര്‍ഷത്തെ കുടുംബ പാരമ്പര്യം!!

മാര്തോമ്മാസ്ലീഹായാല്‍ തോമ്മ എന്നപേരില്‍ സ്നാനം സ്വീകരിച്ച നിലയ്ക്കല്‍ പടിപ്പുര ഇല്ലത്തെ വിഷ്ണു നമ്പൂതിരി, സ്വാതിതിരുനാള്‍ മഹാരാജാവില്‍ നിന്നും പട്ടു വെള്ളിപിച്ചാത്തി, പൊന്നും നാരായം ആദിയായ സമ്മാനങ്ങളും മാറാപാര്‍വത്യവും കീര്ത്തിമുദ്രകളും ലഭിച്ചിട്ടുള്ള മഹാകവി ചേകോട്ടാശാന്‍, ചെമ്പകശ്ശേരി രാജാവിന്റെ നസ്രാനിപ്പടയുടെ തലവനായിരുന്ന തൊമ്മന്‍ പണിക്കര്‍,അധ്യാത്മിക മണ്ഡലത്തിലെ ശ്രേഷ്ടാചാര്യനായ ഫീലിപ്പോസ് മാര്‍ യൌസെബിയോസ് മെത്രാപ്പോലിത്ത, പരേതരായ ചേകോട്ടു എബ്രഹാം കത്തനാര്‍, ചേകോട്ടു പൊയ്കയില്‍ കോശി കത്തനാര്‍ ,ചേകോട്ടു കൊച്ചുകല്ലില്‍ പിലിപ്പോസ് കത്തനാര്‍, റവ . പി. എം വറുഗിസ്, മലയാള സാഹിത്യ വിഹായസ്സിലെ അത്യുജ്വല താരം മുട്ടത്തു വര്‍ക്കി, കേരള രാഷ്ട്രീയത്തിലെ അതികായന്മാരായ മുന്‍ മന്ത്രി കെ. ഏ. ചാക്കോ,ഡോ. ജോര്‍ജ് മാത്യു (Ex M L A )മുന്‍ കേരള ഫിനാന്‍സ് സെക്രട്രി സി. ഐ. എബ്രഹാം അങ്ങനെ സാമുഹ്യ,രാഷ്ട്രീയ,സാമുദായിക,അധ്യാത്മികരംഗങ്ങളില്‍ പ്രശോഭിച്ച,പ്രശോഭിക്കുന്ന സമുന്നത വ്യക്തികള്‍ക്ക് ജന്മമേകിയ തറവാട് അതാണ്‌ കോഴഞ്ചേരി പേരങ്ങാട്ട് കുടുംബം.

ബാബു ഇലന്തൂര്‍ (കണ്‍വീനര്‍ )


No comments:

Post a Comment